പാലാ : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(എം) വോട്ടുകൾ തനിക്ക് ലഭിച്ചതായി മാണി സി.കാപ്പൻ എം.എൽ.എ. പറഞ്ഞു. ജോസ് കെ.മാണിയുടെ തോൽവിയെക്കുറിച്ച്‌ പഠിക്കാൻ സി.പി.എം. കമ്മിഷനെ നിയോഗിച്ചതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലായിൽ ജോസ് കെ.മാണി തോറ്റതിന് കാരണം സി.പി.എം.വോട്ട്‌ ചോർന്നതല്ല. ചോർന്നത് കേരള കോൺഗ്രസ് (എം) വോട്ടുകളാണ്.

അവരാണ് വോട്ടുചോർച്ചയെക്കുറിച്ച് പഠിക്കേണ്ടത്. സി.ബി.ഐ. അന്വേഷണം നടത്തുകയാണ് ഉചിതമെന്നും മാണി സി.കാപ്പൻ പരിഹസിച്ചു.