രാമപുരം : ഗ്രാമപഞ്ചായത്തിൽനിന്ന് എസ്.ബി.ഐ.യുടെ ജനപ്രിയ അക്കൗണ്ട് വഴി സാമൂഹ്യപെൻഷൻ ലഭ്യമായിക്കൊണ്ടിരുന്ന ഗുണഭോക്താക്കൾ തുടർപെൻഷൻ ലഭ്യമാകുന്നതിനായി പി.എം.ഡി.വൈ. സാധാരണ അക്കൗണ്ടിലേക്ക് മാറണം. ഡിസംബർ മാസത്തിൽ മുടങ്ങിപ്പോയ പെൻഷൻ സർക്കാർ നൽകുന്നമുറയ്ക്ക് വിതരണം ചെയ്യുന്നതാണ്.