കോട്ടയം : ജില്ലയിൽ വ്യാഴാഴ്ച മുതൽ ഓൺലൈനിൽ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യുന്നവർക്ക്‌ മാത്രമാണ് വാക്‌സിൻ നൽകുകയെന്ന് കളക്ടർ അറിയിച്ചു. രണ്ടാം ഡോസ് എടുക്കുന്നവരും ബുക്ക് ചെയ്യണം. www.cowin.gov.in എന്ന പോർട്ടലിലോ ആരോഗ്യ സേതു എന്ന മൊബൈൽ ആപ്ലിക്കേഷനിലോ രജിസ്റ്റർ ചെയ്യാം. ഒരു ക്യാമ്പിൽ 200 പേർക്ക് മാത്രമാണ് വാക്‌സിൻ നൽകുക. ജില്ലയിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകളും സ്‌പോട്ട് രജിസ്‌ട്രേഷനും താത്കാലികമായി നിർത്തി.

ഇന്ന് കോവിഷീൽഡ് വാക്‌സിൻ വിതരണം

കോട്ടയം താലൂക്ക് : ഏറ്റുമാനൂർ സാമൂഹികാരോഗ്യകേന്ദ്രം, അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, നാട്ടകം കുടുംബാരോഗ്യകേന്ദ്രം, പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, മുണ്ടൻകുന്ന് കുടംബാരോഗ്യകേന്ദ്രം, കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ.

കോവാക്‌സിൻ കേന്ദ്രം : എം.ഡി.സെമിനാരി സ്‌കൂൾ കോട്ടയം.