ചങ്ങനാശ്ശേരി : എസ്.എൻ.ഡി.പി.യോഗം 4748-ാം നമ്പർ നാലുന്നാക്കൽ ശാഖയിൽ അഷ്ടബന്ധ നവീകരണ കലശവും ഉത്സവവും 22 മുതൽ 27 വരെ നടക്കും.

22-ന് നാലിന് യജ്ഞശാലയിൽ ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ ചേർന്ന് ഭദ്രദീപ പ്രകാശനം നടത്തും. 23-ന് ഒന്നിന് മഹാപ്രസാദമൂട്ട്, മഹാസുദർശനഹോമം, കലശ അധിവാസ ഹോമം, പ്രായശ്ചിത്തഹോമം. 24-ന് സംഹാര തത്ത്വ കലശപൂജ, ഹോമ സമ്പാദ പ്രോക്ഷണം, മണ്ഡലപൂജ, അധിവാസ ഹോമം. 25-ന് 2.30-ന് പ്രാസാദ പ്രതിഷ്ഠ, മരപ്പാണി, പരാവാഹന, മുഹൂർത്ത പ്രായശ്ചിത്തദാനാദികൾ.

പുലർച്ചെ 3.52-നും 4.28-നും ഇടയ്ക്ക് ക്ഷേത്രാചാര്യൻ ധർമ ചൈതന്യ സ്വാമിയുടെയും തന്ത്രി ഷാജി ശാന്തി, ജിനിൽ ശാന്തി, മേൽശാന്തി ഹാരിഷ് ശാന്തി എന്നിവരുടെയും മുഖ്യ കാർമികത്വത്തിൽ പ്രതിഷ്ഠ, കുംഭേശ കലശാഭിഷേകം.

രാവിലെ ഏഴിന് കൊടിയേറ്റ്, ഒൻപതിന് ഉച്ചപൂജ, പ്രഭാഷണം, 26-ന് എട്ടിന് ഗുരുദേവ കൃതികളുടെ പാരായണം, 27-ന് വൈകീട്ട് ഏഴിന് താലപ്പൊലി ഘോഷയാത്ര, 8.30-ന് കൊടിയിറക്ക്, പ്രസാദവിതരണം.