കടുത്തുരുത്തി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി. കടുത്തുരുത്തി പഞ്ചായത്ത് കമ്മിറ്റി ടൗണിലെ റോഡുകളുടെ വശങ്ങളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും ശുചീകരിച്ചു. ബി.ജെ.പി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ഗിരീഷ് കുമാർ, സന്തോഷ് മാമലശ്ശേരിൽ, വിനോദ്കുമാർ, അനിൽ അരവിന്ദാക്ഷൻ, രാധാകൃഷ്ണൻ, മനോജ് കുമാർ, ജിഷ് വട്ടേക്കാട്, വിനോദ്, ജയൻ ബി.കുരിയിക്കൻ, സത്യരാജൻ, എം.കെ.വിനോദ്, മധുസൂദനൻ, വിജയകുമാർ എന്നിവർ നേതൃത്വം നൽകി.

തലയോലപ്പറമ്പ് : ബി.ജെ.പി. തലയോലപ്പറമ്പ് പഞ്ചായത്ത് സമിതി പുത്തൻതോടിന്റെ ഇരുവശത്തെയും കാടുകൾ വെട്ടിത്തെളിച്ചു. ജെ.ആർ.ഗോപാലകൃഷ്ണൻ, കെ.എൻ.വാസൻ, കെ.എൽ.ഷാജി, എം.കെ.രാധാകൃഷ്ണൻ, പി.വിമല, ടി.സുമേഷ്, ദിലീപ് കോരിക്കൽ, ഇ.വി.അഭിമന്യു എന്നിവർ നേതൃത്വം നൽകി.

പെരുവ : ബി.ജെ.പി മുളക്കുളം പഞ്ചായത്ത് സമിതി കീഴൂർ-പ്ലാംചുവട് മുതൽ ആപ്പാഞ്ചിറ വരെയുള്ള റോഡിനിരുവശവും വൃത്തിയാക്കി.

‌ശുചീകരണ പരിപാടി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ ഉദ്ഘാടനംചെയ്തു. സുരേഷ് കൊച്ചുപുരയ്ക്കൽ, നിയോജകമണ്ഡലം പ്രസിഡൻറ് പി.ഡി.വേണുക്കുട്ടൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി അനീഷ് കുമാർ, നിയോജകമണ്ഡലം കമ്മിറ്റി അംഗം ഉഷ ലക്ഷ്മണൻ, ബി.എം.എസ്. തലയോലപ്പറമ്പ് മേഖലാ സെക്രട്ടറി സോമൻ അയോധ്യ, സേവാഭാരതി മുളക്കുളം പഞ്ചായത്ത് പ്രസിഡൻറ് ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു.