കടുത്തുരുത്തി : ആരും മറ്റുള്ളവരുടെ കീഴാളർ ആവേണ്ടവരല്ലെന്നും സമഭാവനയും സാഹോദര്യവുമാണ് ആധുനിക ജനാധിപത്യത്തിന്റെ അടിസ്ഥാനമാവേണ്ടതെന്നും സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം കെ.ഇ.എൻ.കുഞ്ഞഹമ്മദ് പറഞ്ഞു.

സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.കെ.കൊച്ചിനെ അനുമോദിക്കുന്നതിനായി കടുത്തുരുത്തി പൗരാവലി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സണ്ണി എം.കപിക്കാട് അധ്യക്ഷത വഹിച്ചു.

മോൻസ് ജോസഫ് എം.എൽ.എ. മെമെന്റോ നൽകി ആദരിച്ചു. ഡോ. കെ.എസ്.മാധവൻ, അഡ്വ. ഭദ്രകുമാരി, എസ്.ജോസഫ്, പി.വി.സുനിൽ, സൈനമ്മ ഷാജു, ശാന്തമ്മ രമേശൻ, സി.ജെ.ജോസഫ്, എൻ.എം.മോഹനൻ, പീറ്റർ മ്യാലിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.