പാറത്തോട് : എസ്.എൻ.ഡി.പി.യോഗം 1496- ാം നമ്പർ പാലപ്ര ശാഖാ ഗുരുദേവക്ഷേത്രത്തിൽ ഗുരുസമാധിദിനാചരണം ചൊവ്വാഴ്ച ആചരിക്കും. രാവിലെ ഏഴുമുതൽ 10.30-വരെ വിശേഷാൽപൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടക്കും.

വണ്ടൻപതാൽ : വണ്ടൻപതാൽ ശ്രീനാരായണ ശാസ്താ ക്ഷേത്രത്തിൽ ചൊവ്വാഴ്ച ശ്രീനാരായണഗുരു സ്വാമികളുടെ മഹാസമാധിദിനാചരണം നടത്തും.

6.30-ന്‌ ഗണപതിഹോമം, ഒൻപതിന്‌ ഉപവാസം, 11-ന്‌ ഗുരുപൂജ, 3.30-ന്‌ മഹാസമാധിപൂജ. മുക്കുളം വിജയൻ തന്ത്രികൾ മുഖ്യകാർമികത്വം വഹിക്കും.

ചങ്ങനാശ്ശേരി : ശ്രീനാരായണഗുരുവിന്റെ 94-ാമത് സമാധിദിനം ഗുരുധർമ പ്രചാരണസഭ ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റിയിലെ എല്ലാ യൂണിറ്റുകളിലും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആചരിക്കണമെന്ന് മണ്ഡലം സെക്രട്ടറി പി.ആർ.സുനിൽ അറിയിച്ചു.

ചങ്ങനാശ്ശേരി : എസ്.എൻ.ഡി.പി.യോഗം ഒന്ന് എ ആനന്ദാശ്രമം ശാഖായോഗത്തിൽ മഹാസമാധി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 21-ന് നടക്കും. രാവിലെ അഞ്ചിന് നടതുറക്കൽ, എട്ടിന് സമൂഹശാന്തിഹവനം, ഒൻപതിന് ഗുരുപൂജ, തുടർന്ന് ഉപവാസ പ്രാർഥന സമാരംഭം, ഉച്ചകഴിഞ്ഞ് രണ്ടിന് സമൂഹപ്രാർത്ഥന, 2.30-ന് കലശപൂജ, അഷ്ടോത്തരാർച്ചന, ദൈവദശകജപം, 3.30-ന് മഹാസമാധി, തുടർന്ന് മഹാഗുരുപൂജ, അന്നദാനം.

ഇകടത്തി : 1215-ാം നമ്പർ ഇടകടത്തി ശാഖായോഗം ഗുരുദേവക്ഷേത്രത്തിൽ ഗുരുദേവ സമാധിദിനാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വിശേഷാൽ പൂജയും ഉപവാസ പ്രാർഥനയും നടക്കും. 3.30-ന് സമാധി പൂജയുണ്ട്.

എരുമേലി : 1136-ാം നമ്പർ എരുമേലി ശാഖായോഗം ഗുരുദേവക്ഷേത്രത്തിൽ എട്ടിന് ഉപവാസ പ്രാർഥന, 3.20-ന് സമാധിപൂജ.

എരുമേലി യൂണിയനിലെ കരിങ്കല്ലുംമൂഴി, മറ്റന്നൂർക്കര, മുക്കൂട്ടുതറ, മൂക്കംപെട്ടി, നാറാണംതോട് തുടങ്ങി വിവധ ശോഖായോഗങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് ഉപവാസ പ്രാർഥനയും ക്ഷേത്ര ചടങ്ങുകളായി സമാധിദിനം ആചരിക്കും.