ഉഴവൂർ : മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംരംഭകർക്കായി സൗജന്യ ഓൺലൈൻ സെമിനാർ 22-ന് നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് സൂം പ്ലാറ്റ്‌ഫോമിലാണ് സെമിനാർ. ഡോ. സുധീർ ബാബു ‘സംരംഭം ആരംഭിക്കേണ്ടതിന്റെ നടപടിക്രമങ്ങൾ’ എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ 9188127080 എന്ന നമ്പരിൽ വിളിച്ച് പേരു രജിസ്റ്റർ ചെയ്യണം. സൂം ഐഡിഐഡി-82672142975, പാസ്‌വേഡ് 569146.