കോട്ടയം : മഴക്കെടുതിയാൽ ദുരിതം അനുഭവിക്കുന്നവർക്കായി ബസേലിയസ് കോളേജിലെ നാഷണൽ സർവീസ് സ്കീം ടീമംഗങ്ങൾ ദുരിതാശ്വാസ കളക്‌ഷൻ സെൻറർ ഒരുക്കുന്നു. ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിന് സമീപം പൊതുജനങ്ങൾക്ക് സാധനങ്ങൾ എത്തിച്ചുനൽകാം.24 വരെ രാവിലെ ഒൻപതുമുതൽ രാത്രി ഏഴുവരെയാണ് പ്രവർത്തനസമയം.

കോട്ടയത്തെ വിവിധഭാഗങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിച്ച് കൊടുക്കുകയാണ് ലക്ഷ്യം. ബസേലിയസ് എൻ.എസ്.എസ്. കളക്‌ഷൻ സെൻററിലേക്ക് വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, സോപ്പ്, പേസ്റ്റ്, മുതലായവ നൽകാനും സംഭാവനകൾ ഗൂഗിൾ പേ മുഖേന അയക്കാനും താത്‌പര്യമുള്ളവർക്ക് 8136938054 എന്ന നമ്പറിൽ ബന്ധപ്പെടാം. വിവരങ്ങൾക്ക്: 9946704687.