ആച്ചിക്കൽ : റബ്ബർ കയറ്റിയെത്തിയ ലോറി എം.സി.റോഡിൽ മറിഞ്ഞു. എം.സി.റോഡിൽ പുതുവേലി ആച്ചിക്കൽ ഭാഗത്ത് ചരക്ക് ലോറി മറിഞ്ഞത്. ബുധനാഴ്ച വൈകീട്ട് ആറിനാണ് അപകടം. കോട്ടയത്തുനിന്ന് ഡൽഹിയിലേക്ക് റബ്ബർ കയറ്റി എത്തിയ വലിയ ചരക്ക് ലോറി ആച്ചിക്കൽ വലിയ വളവിൽ മറിയുകയായിരുന്നു. ഡ്രൈവർ തമിഴ്നാട് നാമക്കൽ സ്വദേശി ശെൽവന്(42) പരിക്കേറ്റു. മുൻഭാഗത്തെ ചില്ല് തകർത്താണ് ശെൽവനും സഹായിയും രക്ഷപ്പെട്ടത്.