കോട്ടയം : കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. എറണാകുളം അമൃത ആശുപത്രിയിൽ 100 സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കാണ് അഭിമുഖം. യോഗ്യത: ബി.എസ്‌സി/ജനറൽ നഴ്‌സിങ്‌, കേരള നഴ്‌സിങ്‌ കൗൺസിൽ രജിസ്‌ട്രേഷനും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവർ 9074715973 എന്ന നമ്പറിൽ ബയോഡേറ്റ വാട്‌സാപ്പ് ചെയ്യണം. 24-ന് രാവിലെ ഒമ്പത് മുതൽ എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം. ഫോൺ: 0481-2563451.