പൊൻകുന്നം : വെള്ളാള മഹാസഭ ജില്ലാ നേതൃസംഗമം സംസ്ഥാന ജനറൽസെക്രട്ടറി മണക്കാട് ആർ.പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ഇടതുസർക്കാർ വെള്ളാള മഹാസഭയുടെ ആവശ്യങ്ങളിൽ അനുഭാവപൂർണമായി നിലപാടാണ് എടുക്കുന്നതെന്ന് പദ്മനാഭൻ പറഞ്ഞു. ജില്ലാ വൈസ്‌പ്രസിഡന്റ് ടി.ഡി.അരവിന്ദാക്ഷൻപിള്ള അധ്യക്ഷത വഹിച്ചു. കെ.ബി.സാബു, ടി.പി.രവീന്ദ്രൻപിള്ള, എം.ടി.സുരേന്ദ്രൻപിള്ള, വി.സുരേഷ്‌കുമാർ ഏറ്റുമാനൂർ, വി.പി.വിജയൻ, നിഖുൽ രോഹിത് എന്നിവർ പ്രസംഗിച്ചു. വെള്ളാള മഹാസഭയുടെ 64-ാം സ്ഥാപക ദിനാചരണം 21-ന് പത്തനാപുരത്ത് നടത്തും. ഈ ദിവസം എല്ലാ ഉപസഭകളിലും യൂണിയനുകളിലും ആഘോഷം നടത്താനും തീരുമാനിച്ചു.