വൈക്കം : 27-ന് നടക്കുന്ന ഭാരത് ബന്ദിന്റെ പ്രചാരണപരിപാടിയുടെ ഭാഗമായി വൈക്കത്ത് എ.ഐ.ടി.യു.സി., കിസാൻ സഭ, ബി.കെ.എം.യു. എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ബഹുജനക്കൂട്ടായ്മ നടത്തി.

കച്ചേരിക്കവലയിൽ നടന്ന ബഹുജനക്കൂട്ടായ്മ എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി ടി.എൻ.രമേശൻ ഉദ്ഘാടനംചെയ്തു. സി.എൻ.പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ഡി.രഞ്ജിത്കുമാർ, കെ.അജിത്ത്, കെ.വി.ജീവരാജൻ, കെ.വി.പവിത്രൻ, രഘുനന്ദനൻ, കെ.ബി.അനിൽകുമാർ, എൻ.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.