കോട്ടയം : കർഷകസമരത്തിന്റെ ഭാഗമായി 27-ന് നടത്തുന്ന ഭാരത് ബന്ദിന് കർഷകവേദി സംസ്ഥാന കമ്മിറ്റി പിന്തുണയ്ക്കുമെന്ന് പ്രസിഡന്റ് വി.ജെ. ലാലിയും ജനറൽ സെക്രട്ടറി ബാബു കുട്ടൻചിറയും അറിയിച്ചു. കർഷകവിരുദ്ധ ബില്ലുകൾ കേന്ദ്രസർക്കാർ പിൻവലിക്കുന്നതുവരെ സമരപരിപാടികൾ നടത്തുമെന്നും അവർ അറിയിച്ചു.