േകാട്ടയം : പുളിമൂട്ടിൽ സിൽക്സിന്റെ കോട്ടയം ഷോറൂമിൽ റിഡക്ഷൻ സെയിൽ തുടങ്ങി. എല്ലാ വർഷവും പുളിമൂട്ടിൽ സിൽക്‌സ് ഷോറൂമുകളിൽ റിഡക്ഷൻ സെയിൽ നടത്താറുണ്ട്. 60 ശതമാനം വരെ വിലക്കുറവാണ് ഇത്തവണ. മെൻസ് വെയർ, കിഡ്സ് വെയർ, ലേഡീസ് വെയർ തുടങ്ങിയവയുടെ വലിയ കളക്ഷനുണ്ട്‌. ചുരിദാർ, ചുരിദാർ മെറ്റീരിയലുകൾ എന്നിവ മറ്റൊരു പ്രത്യേകതയാണ്. കാഞ്ചീപുരം, സോഫ്റ്റ് സിൽക്ക്, ഷിഫോൺ, ടസ്സൂർ, ജൂട്ട്, കോട്ടൺ സിൽക്ക്, നോർമൽ കോട്ടൺ എന്നിങ്ങനെ വിസ്മയിപ്പിക്കുന്ന സാരി കളക്ഷനുണ്ട്‌. വെഡ്ഡിങ്‌ സാരികളും റിഡക്ഷൻ സെയിലിലുണ്ട്. എല്ലാ ലേഡീസ് വെയറുകൾക്കും ഓഫറുകളുണ്ട്.

പ്രമുഖ ബ്രാൻഡുകളുടെ ഷർട്ട്, ടി ഷർട്ട്, ട്രൗസറുകൾ, ജീൻസ് തുടങ്ങിയവയ്ക്കുമുണ്ട് വിലക്കുറവ്. കിഡ്‌സ് വെയറുകളിലെ ഷർട്ട്, ടി ഷർട്ട്, ഫ്രോക്ക്, സ്‌കർട്ട് എന്നിവയും റിഡക്ഷൻ സെയിലിന്റെ ഭാഗമാണ്. ബെഡ് ഷീറ്റുകൾ, ടർക്കി, ചെയർബാഗ്‌സ്, പില്ലോ കവേഴ്സ്, ടേബിൾകവർ, ഡോർമാറ്റ് തുടങ്ങി ഫർണിഷിങ്‌ മെറ്റീരിയൽസും ഇതുവഴി സ്വന്തമാക്കാം. രാവിലെ 10 മുതൽ രാത്രി 8.30 വരെയാണ് ഷോറൂമിന്റെ പ്രവർത്തനസമയം. എല്ലാ ഞായറാഴ്ചകളിലും പുളിമൂട്ടിൽ സിൽക്‌സ് പ്രവർത്തിക്കും.