വൈക്കം : റോഡ് പുതുക്കിപ്പണിതതോടെ വെള്ളൂർ പഞ്ചായത്തിലെ കരിപ്പാടം ഹെൽത്ത് സെന്ററിന് സമീപമുള്ള വീടുകൾ വെള്ളത്തിലായി. റോഡ് മെറ്റലിട്ട് ഉയർത്തി ടാർചെയ്തു. ഇതോടെ നിലവിലുള്ള കലുങ്ക് അടഞ്ഞു. വെള്ളം ഒഴുകിച്ചെല്ലാതായി.

വെള്ളം ഒഴുകുന്നതു നിലച്ചതോടെയാണ് സമീപമുള്ള വീടുകളിൽ വെള്ളം കയറിയത്. നിലവിലുണ്ടായിരുന്ന റോഡിൽനിന്ന് രണ്ടിഞ്ചോളമുയർത്തിയാണ് റോഡ് പുതുക്കിപ്പണിതത്.