വൈക്കം : കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തമായതോടെ മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

കുടുംബാംഗങ്ങളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഹരിക്കുട്ടൻ പറഞ്ഞു.

‌ കൊച്ചുപുരയ്ക്കൽ കോളനി, മണലേൽ കോളനി, കുളങ്ങര കോളനി, അപ്പക്കൽ കോളനി എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഇത്തിപ്പുഴ, പഞ്ഞിപ്പാലം, കുളങ്ങര, തൈപ്പറമ്പ്, ചിറമേൽ, ഇടവട്ടം, മണമേൽക്കടവ്, മാലിപ്പുറത്ത്, ചുങ്കം എന്നീ മേഖലകളിലാണ് പുഴ കവിഞ്ഞൊഴുകുന്നതെന്നും പഞ്ചായത്ത് മെമ്പർമാരായ പോൾ തോമസ് ,കെ.എസ്.ബിജു, ബിന്ദു പ്രദീപ് എന്നിവർ അറിയിച്ചു.

വെള്ളപ്പൊക്കത്തിന്റെ സാഹചര്യത്തെക്കുറിച്ച് അടിയന്തര പരിശോധന നടത്തിവരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ പറഞ്ഞു. മൂന്ന്, ഏഴ്, എട്ട്, 12, 15 വാർഡുകളിൽപ്പെട്ട പ്രദേശങ്ങളിലാണ് പുഴകവിഞ്ഞൊഴുകിയത്.

സാഹചര്യങ്ങളെ വിലയിരുത്താൻ തഹസീൽദാർ കെ.കെ.ബിനി, െഡപ്യൂട്ടി തഹസിൽദാർ എസ്. ധർമജൻ, വില്ലേജോഫീസർ ശ്രീലത പണിക്കർ എന്നിവർ പ്രദേശങ്ങൾ സന്ദർശിച്ചു.

ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ആവശ്യമാണെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമെന്നും തഹസിൽദാർ പറഞ്ഞു.