കോട്ടയം : ജില്ലയിൽ 350 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 340 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേർ രോഗബാധിതരായി. 1079 പേർ രോഗമുക്തരായി. 3580 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 154 പുരുഷൻമാരും 152 സ്ത്രീകളും 44 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 68 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.