ചങ്ങനാശ്ശേരി : ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കർഷകസമിതി പ്രക്ഷോഭ സായാഹ്നം നടത്തി. ചങ്ങനാശ്ശേരിയിൽ നടന്ന സമരം സി.പി.എം. ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ.എം.എം.അൻസാരി അധ്യക്ഷത വഹിച്ചു. സി.രാജശേഖരൻ, തോമസ് വർഗീസ്, മാത്യൂസ് ജോർജ്, ബോബൻ തെക്കേൽ, പി.എ.മൻസൂർ, പി.എൻ.എം.സാലി, അഡ്വ.പി.അനിൽ കുമാർ, അഭിലാഷ് എന്നിവർ സംസാരിച്ചു. കുറിച്ചിയിൽ നടന്ന സമരം കെ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. സണ്ണി പറമ്പിൽ അധ്യക്ഷത വഹിച്ചു. വാഴപ്പള്ളിയിൽ നടന്ന സമരം ആലിച്ചൻ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് പുന്നവേലി അധ്യക്ഷത വഹിച്ചു.തൃക്കൊടിത്താനത്ത് അഡ്വ. ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സാബു ചക്രപ്പുര അധ്യക്ഷത വഹിച്ചു.