കോട്ടയം : കുടമാളൂർ ഇരവീശ്വരം മഹാദേവക്ഷേത്രത്തിൽ എട്ടു ദിവസത്തെ ഉത്സവത്തിന് കൊടിയേറി. തന്ത്രി കടിയക്കോൽ ശ്രീകാന്ത് നമ്പൂതിരി, മേൽശാന്തി കാരയ്ക്കാട്ടില്ലം ശങ്കരൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഞായറാഴ്ച വൈകീട്ടായിരുന്നു കൊടിയേറ്റ്. 25-ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ക്ഷേത്രചടങ്ങുകൾക്ക് പ്രാധാന്യം നൽകി കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചാണ് ഉത്സവം നടത്തുന്നത്.