വൈക്കം : വൈക്കം-എറണാകുളം അതിവേഗ എ.സി. ബോട്ട് വേഗയുടെ സർവീസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും.
കോവിഡിനെ തുടർന്ന് നിർത്തിയ സർവീസാണ് പുനരാരംഭിക്കുന്നത്. 2018 നവംബർ നാലാം തീയതിയാണ് അതിവേഗ സർവീസ് തുടങ്ങിയത്. ആധുനിക സജ്ജീകരണങ്ങളുള്ള ബോട്ടിന് രണ്ട് എൻജിനാണുള്ളത്. വൈക്കത്തുനിന്ന് എറണാകുളത്തേക്ക് ജോലിക്കും മറ്റും പോകുന്നവർ ഏറെ ആശ്രയിച്ചിരുന്നതാണ് വേഗ ബോട്ട് സർവീസ്. സ്ഥിരം യാത്രക്കാർക്ക് പുറമേ വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് സർവീസ് തുടങ്ങിയത്. നൂറോളം പേർക്ക് ഇതിൽ യാത്ര ചെയ്യാൻ കഴിയും.
സമയം
വൈക്കത്തുനിന്ന് രാവിലെ 7.30-ന് സർവീസ് ആരംഭിക്കും. 9.15-ന് എറണാകുളത്തെത്തും. പിന്നീട് എറണാകുളത്ത് സർവീസ് നടത്തും. വൈകീട്ട് 5.30-ന് തിരിച്ച് എറണാകുളത്തുനിന്ന് പുറപ്പെട്ട് 7.30-ഓടെ വൈക്കത്ത് എത്തിച്ചേരും. എ.സി.ക്ക് 40, നോൺ എ.സി.ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.