മണർകാട് : മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് മാനേജ്മെന്റ് ക്വാട്ടയിലുള്ള സീറ്റുകൾ പൊതു മെറിറ്റിൽ നടത്താനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മാനേജ്മെന്റ് സംബന്ധിച്ച് തർക്കങ്ങളോ വ്യവഹാരങ്ങളോ ഉള്ള സ്കൂളുകളുടെ പട്ടികയിൽപെടുത്തിയായിരുന്നു മാനേജ്മെന്റ് ക്വാട്ട സീറ്റുകൾ സർക്കാർ ഏറ്റെടുത്ത് ഉത്തരവിറക്കിയത്. ഇതിനെതിരെ മണർകാട് സെന്റ് മേരീസ് ഹൈസ്കൂൾ മാനേജ്മെന്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.