ഒരാൾ ഒളിവിൽ

കോട്ടയം : ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച 19-കാരൻ അറസ്റ്റിൽ. തിരുവനന്തപുരം കല്ലമ്പലം വെയിലൂർ എസ്.സഞ്ജയിനെയാണ് ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ ടി.ആർ.ജിജു അറസ്റ്റ് ചെയ്തത്. സംഭവത്തിലെ മറ്റൊരു പ്രതി ഒളിവിലാണ്. ഇയാളെ പോലീസ് അന്വേഷിച്ചുവരികയാണ്.

ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയുമായി യുവാവ് അടുപ്പം സ്ഥാപിച്ചത്. കഴിഞ്ഞ ജനുവരിയിൽ പെൺകുട്ടിയെ ഫോണിൽ വിളിച്ച് വീട്ടിൽ ആരുമിെല്ലന്നുറപ്പാക്കിയ സമയത്ത് ചിങ്ങവനത്തെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിയും സുഹൃത്തും പിന്നീട് പലതവണ വീട്ടിലെത്തി പെൺകുട്ടിയെ പീഡനത്തിനിരയാക്കി.

സംഭവം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. കുട്ടിയുടെ കൈയിലെ സ്വർണച്ചെയിൻ കാണാതായതോടെ വീട്ടുകാർ ചോദ്യംചെയ്തെങ്കിലും ക്ലോസറ്റിൽ നഷ്ടപ്പെട്ടുവെന്നാണ് രക്ഷിതാക്കളോട് പറഞ്ഞത്.

സംശയംതോന്നിയ വീട്ടുകാർ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടർന്ന് വീട്ടുകാർ ചിങ്ങവനം പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാത്രി തിരുവനന്തപുരത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു.