കോട്ടയം : നഗരസഭാ പ്രദേശങ്ങളിൽ മരങ്ങളുടെ പേരും ശാസ്ത്രീയ വിവരങ്ങളും അറിയാൻ മരങ്ങളിൽ ക്യു ആർ കോഡ്‌ നെയിംപ്ലേറ്റുകളിടുന്ന പരിപാടി വെള്ളിയാഴ്ച 10-ന് മന്ത്രി വി.എൻ.വാസവൻ കോട്ടയം നഗരസഭാ പാർക്കിൽ ഉദ്‌ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. നഗരസഭാ ചെയർപേഴ്സൺ മുഖ്യപ്രഭാഷണം നടത്തും. വനം വകുപ്പും കോട്ടയം സാമൂഹിക വനവത്കരണവിഭാഗവും സി.എം.എസ്.കോളേജും കോട്ടയം മുനിസിപ്പാലിറ്റിയും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.