എലിക്കുളം : വഞ്ചിമല കള്ളുഷാപ്പിൽ സമീപത്തെ തോട്ടിൽനിന്ന് വെള്ളംകയറി ജീവനക്കാർ അകത്ത് കുടുങ്ങി. കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് ഇവരെ പുറത്തെത്തിച്ചത്.

ഷാപ്പിനുള്ളിലൂടെ വെള്ളം കുത്തിയൊഴുകി. പുറത്തേക്കിറങ്ങാനാകാത്തവിധം ശക്തമായ ജലപ്രവാഹമായിരുന്നു.

അഗ്നിരക്ഷാസേനാംഗങ്ങൾ ചെറിയപാലം ഉറപ്പിച്ച് അതിലൂടെ ജീവനക്കാരെ പുറത്തെത്തിച്ചു.