കോട്ടയം : ബ്രെസ്റ്റ്‌ കാൻസർ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കാൻ ഭാരത്‌ ഹോസ്പിറ്റലിൽ പ്രത്യേക ബ്രെസ്റ്റ്‌ ക്ളിനിക്‌ പ്രവർത്തനം തുടങ്ങി. ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റർ രേണുക വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്തു.

അസി. അഡ്‌മിനിസ്‌ട്രേറ്റർ സ്മിതാ വിശ്വനാഥൻ, ഡോ. അപർണ ശ്രീനിവാസൻ, ഡോ. രാജി കൃഷ്ണ, ഡോ. ലീല ജോർജ്‌ ചാണ്ടി തുടങ്ങിയവർ പങ്കെടുത്തു. നൂതന സാങ്കേതിക സഹായത്തോടെ വിവിധ ഡിപ്പാർട്ടുമെന്റുകളെ ഏകോപിപ്പിച്ച്‌ ഫലപ്രദമായ ചികിത്സ ഒരുകുടക്കീഴിൽ നൽകുക എന്നതാണ്‌ ഉദ്ദേശ്യമെന്ന്‌ ഡോ. വിനോദ്‌ വിശ്വനാഥൻ അറിയിച്ചു. മുൻകൂട്ടിയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും സംശയനിവാരണത്തിനുമായി ബ്രെസ്റ്റ്‌ കാൻസർ സ്‌ക്രീനിങ്‌ പാക്കേജ്‌ ആരംഭിച്ചു. വിവരങ്ങൾക്ക്‌: 9744711000.