കോട്ടയം : ജില്ലയിൽ രൂക്ഷമായ മഴക്കെടുതി നിലനിൽക്കുന്നതിനാൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി 23വരെ നിശ്ചയിച്ചിരുന്ന വൈക്കം സദ്ഭാവനായാത്ര, ബ്ലോക്ക്-മണ്ഡലംതല യോഗങ്ങൾ സമരപരിപാടികൾ ഉൾപ്പെടെയുള്ളവ റദ്ദാക്കിയതായും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഡി.സി.സി. പ്രസിഡൻറ് നാട്ടകം സുരേഷ് അറിയിച്ചു. മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡി.സി.സി. ഓഫീസിൽ കൺട്രോൾ റൂം തുറന്നു. നമ്പർ: 9946714258, 7012945743, 8921211671, 9446383156, 9447031600.