വൈക്കം : കേരള ഗവ.ടെക്‌നിക്കൽ എഡ്യുക്കേഷന്റെ കീഴിൽ ഗവ. രജിസ്‌ട്രേഷനുള്ള കടുത്തുരുത്തി ജോയ്‌സ് കോളേജ് ഓഫ് ഫാഷൻ ഡിസൈനിങ്‌ ആൻഡ്‌ ഗാർമെന്റ്‌ ടെക്‌നോളജിയിൽ ഫാഷൻ ഡിസൈനിങ്‌ കോഴ്‌സുകളിലേക്ക്‌ അപേക്ഷിക്കാം. രണ്ടുവർഷ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക്‌ അഞ്ച് ഒഴിവുകളുണ്ട്. കട്ടിങ്‌, ടെയ്‌ലറിങ്‌, എംബ്രോയ്‌ഡറി, കംപ്യൂട്ടർ ഡിസൈനിങ്‌ തുടങ്ങിയ ഏഴ്‌ വിഷയങ്ങളിലാണ്‌ കോഴ്‌സ്. എസ്.സി., എസ്.ടി., ഒ.ഇ.സി., സ്റ്റുഡന്റ്‌സിന് ഫീസ് സൗജന്യവും പ്രതിവർഷം 5500 രൂപ സ്റ്റൈപ്പന്റും ലഭിക്കും. എസ്.എസ്.എൽ.സി വിജയികൾക്ക്‌ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്‌: 9447149415, 9349756565.