പള്ളിക്കത്തോട് : ‌കനത്തമഴയിൽ പഞ്ചായത്തിന്റെ വിവിധഭാഗങ്ങൾ വെള്ളത്തിലായി. തോടുകൾ കരകവിഞ്ഞതിനെ ത്തുടർന്ന് വീടുകളിൽ വെള്ളം കയറി, കൃഷികൾ നശിച്ചു, സാധനങ്ങൾ ഒഴികിപ്പോയി.

ഒറവയ്ക്കൽ-കൂരാലി റോഡിൽ പള്ളിക്കത്തോട് ചന്തഭാഗം, കാക്കത്തോട്, അരുവിക്കുഴി എന്നിവടങ്ങളിലാണ് വെള്ളപൊക്കം ഉണ്ടായത്.

ഏറെനേരം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ടൗണിലൂടെ ഒഴുകുന്ന അരുവിക്കുഴി തോട് കരകവിഞ്ഞതാണ് വെള്ളപൊക്കത്തിനു കാരണം. ഇളമ്പള്ളി ക്ഷേത്രമൈതാനത്തും വെള്ളം കയറി.