വൈക്കം : ബജറ്റ്് പ്രസംഗത്തിലൂടെ മന്ത്രി ടി.എം.തോമസ് ഐസക് സി.കെ.ആശ എം.എൽ.എ.യുടെ പിന്തുണയോടെ വൈക്കം സ്വദേശികളെ കബിളിപ്പിച്ചെന്ന് ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് പി.ജി.ബിജുകുമാർ ആരോപിച്ചു. പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച വൈക്കം-വെച്ചൂർ റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമ്മിക്കുമെന്നതും നേരെകടവ്-മാക്കേകടവ് പാലവും നാലു വർഷം പൂർത്തിയായിട്ടും എങ്ങുമെത്തിയില്ല. അതിനിടയിലാണ് വെള്ളൂർ എച്ച്.എൻ.എൽ. ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു നടപടിയും ആരംഭിക്കാതെ അവിടെ റബ്ബർ പാർക്ക് നിർമ്മിക്കുന്നതിന് ബജറ്റിൽ തുക നീക്കിവെച്ചത്. ബജറ്റ് പ്രഖ്യാപനം തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനാണെന്നും ആരോപണം ഉന്നയിച്ചു.