ഉരുളികുന്നം : വൈദ്യുതിലൈനിലേക്ക് മുളവീണ് രണ്ടുവീടുകൾക്ക് അപകടഭീഷണിയായിട്ടും നീക്കം ചെയ്യാതെ കെ.എസ്.ഇ.ബി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കാറ്റിലും മഴയിലും കുറ്റിപ്പൂവം-താഷ്‌കന്റ് റോഡരികിൽ ഒരുവീടിന്റെ മുറ്റത്തുനിന്ന് വലിയമുള ലൈനിലേക്ക് മറിഞ്ഞുവീണതാണ്.

ഇത് മറ്റൊരുവീടിന്റെ മുകളിലേക്കാണ് കിടക്കുന്നത്. മഴയിൽ വീടുകളുടെ മുറ്റത്തും വൈദ്യുതിപ്രവാഹത്തിന് സാധ്യതയുണ്ട്. അപകടസാധ്യതയുള്ള വിവരം കെ.എസ്.ഇ.ബി.യുടെ പൈക ഓഫീസിൽ അറിയിച്ചിട്ട് പരാതി രജിസ്റ്റർ ചെയ്തതായി മറുപടി നൽകിയതല്ലാതെ ഒരുദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തില്ല. സമീപം കെ.വി.ലൈൻകൂടിയുള്ളതിനാൽ അപകടസാധ്യതയേറെയാണ്.