പാലാ : കോവിഡ് രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ ഞായറാഴ്ച പാലായിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന മീനച്ചിൽ കാർഷിക സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നു പാലാ പൗരാവകാശസമിതി ആവശ്യപ്പെട്ടു.

വിവാഹം, ഗൃഹപ്രവേശം എന്നിവ ഉൾപ്പെടെ എല്ലാ ചടങ്ങുകൾക്കും പോലീസിനെ മുൻകൂറായി അറിയിക്കേണ്ട സാചഹര്യത്തിൽ 3000-ത്തിലധികം വരുന്ന വോട്ടർമാരെ പങ്കെടുപ്പിച്ച് ബാങ്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് ജനദ്രോഹകരമാണ്.

കോവിഡ് വൃാപനം ചെറുക്കാൻ സംസ്ഥാന സർക്കാർ കുടുതൽ നിയന്ത്രണങ്ങൾ പ്രഖൃാപിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ബാങ്ക് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ അടിന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയ്‌ കളരിക്കൽ അധ്യക്ഷത വഹിച്ചു.