കോട്ടയം : എസ്.എൻ.ഡി.പി. യോഗം 1338-ാം നന്പർ കോട്ടയം ടൗൺ(ബി) ശാഖ വിശിഷ്ടവ്യക്തികളെ ആദരിച്ചു. സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.മധു മന്ത്രിയെ ആദരിച്ചു. ശാഖാ ആക്ടിങ്‌ പ്രസിഡന്റ് എസ്.സാം അധ്യക്ഷത വഹിച്ചു. സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ, മെഡിക്കൽ കോളേജ് ന്യൂറോ സർജൻ ഡോക്ടർ പി.കെ.ബാലകൃഷ്ണൻ, അധ്യാപക അവാർഡ് ജേതാവ് രതീഷ് ജെ.ബാബു, ഡോ. ഗീതു വിനോപ്പൻ എന്നിവരെ മന്ത്രി ആദരിച്ചു.

യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ്, നിയുക്ത യൂണിറ്റ് കമ്മിറ്റി അംഗം എസ്.ദേവരാജൻ, ശാഖാ കമ്മിറ്റി അംഗം പി. കെ.രാജേന്ദ്ര പ്രസാദ് എന്നിവർ സംസാരിച്ചു.