വൈക്കം : കിളിയാട്ടുംനട പാലത്തിനുസമീപം കാട്ടിതറ മനോജ് കുമാറിന്റെ വീട്ടിൽ നിന്നിരുന്ന ഒരു വലിയമാവ് റോഡിലേക്ക് വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. വൈക്കം അഗ്നിരക്ഷാ നിലയത്തിൽ അറിയിച്ചതിനെത്തുടർന്ന് രണ്ടു യൂണിറ്റ് എത്തി അരമണിക്കൂർകൊണ്ട് മരം മുറിച്ചുമാറ്റി. താമസിയാതെ ഗതാഗതവും ഇലക്ട്രിസിറ്റി ബന്ധവും പുനസ്ഥാപിക്കുകയും ചെയ്തു. അരമണിക്കൂർ നേരം റോഡ് ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾക്ക് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ, ഫയർ ഓഫീസർമാരായ എസ്. രഞ്ജിത്ത്, ടി.പി. ജിജോ, ബി. പ്രിൻസ്,സി.പി. അജിത് കുമാർ പ്രസു, എസ്.ദർശൻ എന്നിവർ നേതൃത്വം നൽകി.