വൈക്കം : നഗരസഭ 21-ാം വാർഡിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കർമ്മസമിതി പ്രവർത്തനം ആരംഭിച്ചു. കോവിഡു രോഗികളുടെ വീടും പരിസരവും അണുവിമുക്തമാക്കുക, ഭക്ഷ്യവസ്തുക്കൾ എത്തിക്കുക. 24 മണിക്കൂറും കോവിഡ് രോഗികൾക്കായി വാഹന സൗകര്യം ഒരുക്കും, ആവശ്യമായവർക്ക് പി.പി.ഇ. കിറ്റും നൽകും. നഗരസഭ ആരോഗ്യ സ്റ്റാനഡിങ്‌ കമ്മിറ്റി ചെയർ പേഴ്സൺ പ്രീതാ രാജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കർമ്മ സമിതി അംഗങ്ങളായ ജോണി നെല്ലിപ്പറമ്പിൽ , ദേവരാജൻ, അജി മുട്ടത്തേഴത്ത്, ജെയിംസ് തോമസ്, രാജേഷ് മറ്റപ്പള്ളി, ബിജു മരിയങ്കേരിൽ, പ്രീതാസുധാകരൻ, അനു ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.