വാഴൂർ : എസ്.വി.ആർ. എൻ.എസ്.എസ്.കോളേജിൽ 2021-22 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ഉദ്യോഗാർഥികൾ 20-നകം career@svrnsscollege.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കാഞ്ഞിരപ്പള്ളി : ഐ.എച്ച്.ആർ.ഡി. കോളേജിൽ താത്കാലിക അധ്യാപക നിയമനത്തിന് ഓൺലൈനിലൂടെ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ്, കോമേഴ്സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഇലക്ട്രോണിക്‌സ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം. യു.ജി.സി. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 18-ന് വൈകീട്ട് അഞ്ചിന് മുൻപ് caskply2021@gmail.com എന്ന മെയിൽ അഡ്രസിൽ ബയോഡേറ്റ അയയ്ക്കണമെന്ന് കോളേജ് അധികൃതർ അറിയിച്ചു.