തലയോലപ്പറമ്പ് : ഗ്രാമപ്പഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിലും കോവിഡ് ബാധിതരായ മുന്നൂറോളം കുടുംബങ്ങൾക്ക് തലയോലപ്പറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ വക ഭക്ഷ്യക്കിറ്റ്. ബാങ്ക് ഭരണസമിതി അംഗങ്ങൾ ആശ വർക്കർമാരുമായി സഹകരിച്ചാണ് ദുരിത ബാധിതരുടെ വീടുകളിൽ കിറ്റ് എത്തിച്ചത്.

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വസ പദ്ധതിയിലേക്ക് ബാങ്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് സഹകരണ വകുപ്പ് അസി. രജിസ്ട്രാർ ജനറൽ കെ.കെ. പ്രകാശൻ ഏറ്റുവാങ്ങി.

തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബാങ്ക് നൽകിയ 50,000 രൂപയുടെ ചെക്ക് ഗ്രാമ പ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചള്ളാങ്കൽ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് എം.ജെ.ജോർജ് അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ പി.വി.കുര്യൻ, ജോസ് വേലിക്കകം, വിജയമ്മ ബാബു, സെലീനാമ്മ ജോർജ്, അഡ്വ. ആന്റണി കളമ്പുകാടൻ, കെ.അജിത്ത്, സോഫി ജോസഫ്, അഡ്വ. ശ്രീകാന്ത് സോമൻ, കെ.സുരേഷ് കാലയിൽ, കെ.എസ്.ചന്ദ്രിക, ജോൺസൻ ആന്റണി എന്നിവർ വിതരണങ്ങൾക്ക് നേതൃത്വം നൽകി.