കടുത്തുരുത്തി : കോവിഡ് ചട്ടം പാലിക്കണമെന്നാവശ്യപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരനെ സസ്പെൻഡ് ചെയ്യുകയും മറ്റൊരു ജീവനക്കാരനെ കള്ളക്കേസിൽപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ എൻ.ജി.ഒ. അസോസിയേഷൻ കടുത്തുരുത്തി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു.

ജില്ലാ ട്രഷറർ സഞ്ജയ് എസ്.നായർ ഉദ്ഘാടനംചെയ്തു. രാഷ്ട്രീയപ്രേരിത നടപടികളിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട്, ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് പ്രാപ്പുഴ പ്രതിഷേധത്തിൽ പങ്കെടുത്തവരെ കറുത്ത മുഖാവരണം ധരിപ്പിച്ചു. ബ്രാഞ്ച് പ്രസിഡന്റ് പി.എൻ.ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.

കെ.വി.ജോർജ്, ജെ.ജഗദീഷ്, ജില്ലാ വനിതാഫോറം ജോയിന്റ് കൺവീനർ വി.വിദ്യ, ബിനീഷ് വി.ജോസ് തുടങ്ങിയവരും പങ്കെടുത്തു.