തീക്കോയി : പുതിയ അധ്യയനവർഷം തുടങ്ങിയതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ വീട്ടിലെത്തിക്കാൻ ബുക്ക് വണ്ടിയുമായി യൂത്ത് കെയർ പ്രവർത്തകർ.

തീക്കോയി ടൗണിൽ ബുക്ക് വണ്ടി കെ.പി.സി.സി.ജനറൽ സെക്രട്ടറി ടോമി കല്ലാനി ഫ്ളാഗ്ഓഫ് ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ ടോം കുന്നയ്ക്കാട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി മുത്തനാട്ട്, പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ്, ജോയ്‌ പൊട്ടനാനി, ഹരി മണ്ണുമഠം തുടങ്ങിയവർ നേതൃത്വം നൽകി.