വൈക്കം : നടുവിലെ 110-ാംനമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം ഗുരുകാരുണ്യം പദ്ധതിയിയനുസരിച്ച് 600-ലധികം കുടുംബങ്ങൾക്ക് 15-ഇനം അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ശാഖായോഗം ഹാളിൽ യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ശാഖായോഗം അഡ്‌മിനിസ്‌ട്രേറ്റർ പി.പി.സന്തോഷ് അധ്യക്ഷത വഹിച്ചു.

യൂണിയൻ കൗൺസിലർ സെൻ സുഗുണൻ, ശാഖാ ഭാരവാഹികളായ ആർ.ഷാജി, എസ്.ജയൻ, സുനിൽ നടുവിലെ, വി.അനിൽ കുമാർ, ബിനുകുമാർ, ഷിനു, സുജിത്ത്, കെ.പി.ചിത്രാംഗതൻ, ടി.സദാശിവൻ, എം.ആർ.മഹേഷ്‌കുമാർ, വനിതാസംഘം ഭാരവാഹികളായ ഷൈല, മാലതി വിജയൻ, സജിത, മണി മോഹൻ എന്നിവർ പങ്കെടുത്തു.