പാലാ : പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോയെ തകർക്കാനുള്ള എൽ.ഡി.എഫ്.സർക്കാരിന്റെ ഗൂഢനീക്കം അനുവദിക്കില്ലെന്ന് യു.ഡി.എഫ്‌. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. ഡിപ്പോയെ തകർക്കാനുള്ള സർക്കാർനീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവശ്യസർവീസുകൾ നിർത്താനുള്ള നീക്കം പിൻവലിക്കണം. പാലാ ഡിപ്പോയിൽനിന്ന് തിരികെയെടുത്ത ബസുകൾ പുനഃസ്ഥാപിക്കണമെന്നും ദീർഘദൂര സർവീസ് നിർത്താനുള്ള ഗൂഢനീക്കം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ് ഷിനു പാലത്തിൽ, സിബി നെല്ലങ്കുഴി, ജസ്റ്റിൻ പാറപ്പുറത്ത്, തോമസുകുട്ടി ആണ്ടുകുന്നേൽ, ജോജി തോട്ടുചാലിൽ, ജോയിസ് പുതിയാമഠം, ടോം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് മുഖ്യപ്രസംഗം നടത്തി. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ, സന്തോഷ് കാവുകാട്ട്, അഡ്വ. എബ്രഹാം തോമസ്, ജോസ് വേരനാനി തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാപഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ ധർണയുടെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു.