പനയ്ക്കപ്പാലം : സ്വാമി വിവേകാനന്ദന്റെ ജന്മദിനം പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ ആഘോഷിച്ചു. അഡ്വ. വി.എൻ.മോഹൻകുമാർ വിവേകാനന്ദ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥികൾ വിവേകാനന്ദസൂക്തങ്ങൾ ആലപിച്ചു. യോഗാ പ്രദർശനം, വിവേകാനന്ദ വേഷധാരണം, വിവേകാനന്ദ ചിത്രത്തിൽ പുഷ്പാർച്ചന എന്നിവയും നടത്തി. സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ പി.എൻ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എ.മഞ്ചുഷ, പ്രമീളാ മനു തുടങ്ങിയവർ പ്രസംഗിച്ചു.