ഏറ്റുമാനൂർ : പട്ടിത്താനം രത്നഗിരി സെൻറ് തോമസ് പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി 17-ന് സമാപിക്കും.

വെള്ളിയാഴ്ച രാവിലെ വികാരി ഫാ.ജോസ് അഞ്ചേരിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ആഘോഷമായ സുറിയാനി പാട്ടുകുർബാന, 6.45-ന് ലദീഞ്ഞ് ജപമാല പ്രദക്ഷിണം. 16-ന് രാവിലെ 6.30-ന് ആഘോഷമായ വിശുദ്ധ കുർബാന, മൂന്നിന് ചെണ്ടമേളം, ബാൻഡ് മേളം, വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന. 6.30-ന് കുരിശുപള്ളിവരെ ആഘോഷമായ പ്രദക്ഷിണം, എട്ടിന് ആകാശവിസ്മയം എന്നിവയാണ് പ്രധാന പരിപാടികൾ.