കോട്ടയം : യു.ഡി.എഫ്. ജില്ലാ കമ്മിറ്റി തിങ്കളാഴ്ച രാവിലെ പത്തിന്‌ അതിരമ്പുഴപള്ളി മൈതാനം ജങ്‌ഷനിൽ നിന്നും എം.ജി.യൂണിവേഴ്സിറ്റിയിലേക്ക്‌ മാർച്ചും ധർണയും നടത്തും.

ചാൻസലർ നിയമവിരുദ്ധമായി നിയമിച്ച കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ രാജിവെക്കുക, ഗവൺമെൻറ് നടത്തുന്ന രാഷ്ട്രീയവത്‌കരണം അവസാനിപ്പിക്കുക, അനധികൃത നിയമനങ്ങൾ റദ്ദാക്കുക, ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദു രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.