പള്ളിക്കത്തോട് : പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട തേനൂറും ഗ്രാമം തേനീച്ച വളർത്തലിന് തുടക്കമായി. സംസ്ഥാന ഹോർട്ടികോർപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 32 ഗുണഭോക്താക്കൾക്ക് 60 തേനീച്ചപ്പെട്ടിയാണ് നൽകുന്നത്.

1,20,000 രൂപയാണ് പദ്ധതിച്ചെലവ്. 60 ശതമാനം സബ്‌സിഡിയും 40 ശതമാനം ഗുണഭോക്തൃവിഹിതത്തിലുമാണ് തേനീച്ചപ്പെട്ടി നൽകുന്നത്. ഗുണഭോക്താക്കൾക്കുള്ള പരിശീലനം തിങ്കളാഴ്ച നടക്കും.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് നിർവഹിച്ചു.

വൈസ് പ്രസിഡൻറ് ബാബു വീട്ടിക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സനു ശങ്കർ, പഞ്ചായത്ത് അംഗം കെ.എൻ.വിജയൻ, കൃഷി ഓഫീസർ പ്രവീൺ ജോൺ, കൃഷി അസിസ്റ്റന്റുമാരായ പി.എസ്.ശശികല, എസ്.ഹീര എന്നിവർ പങ്കെടുത്തു.