വൈക്കം : ടി.വി.പുരം വെള്ളക്കാട്ട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിന് വെള്ളിയാഴ്ച ക്ഷേത്രം തന്ത്രി ആർ.ഗിരീഷ് കൊടിയേറ്റി. മേൽശാന്തി പ്രീനു വൈക്കം സഹകാർമികനായിരുന്നു.

ഉത്സവത്തിന്റെ മുന്നോടിയായി വ്യാഴാഴ്ച കൊടിമരം മുറിക്കൽ, കൊടിമര ഘോഷയാത്ര, കൊടിക്കൂറ എഴുന്നള്ളിക്കൽ, കൊടിക്കയർ എഴുന്നള്ളിക്കൽ എന്നിവ താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. 18-ന് തൈപ്പൂയ ഉത്സവം നടക്കും. രാവിലെ ഒൻപതിന് കാഴ്ചശ്രീബലി, 12.30-ന് മഹാപ്രസാദമൂട്ട്, വൈകീട്ട് ഏഴിന് കാവടിഘോഷയാത്ര, അനുമോദന സമ്മേളനം, രാത്രി ഒൻപതിന് ആറാട്ടു പുറപ്പാട് എന്നിവയുണ്ടാകുമെന്ന്‌ ക്ഷേത്രം പ്രസിഡന്റ് വി.ആർ.പ്രദീപ്, വൈസ് പ്രസിഡന്റ് പി.ബി. പുഷ്പാംഗദൻ, സെക്രട്ടറി പി.എം.സുമേഷ്, ജോയിന്റ് സെക്രട്ടറി എ.എൻ.രമേശൻ, ഖജാൻജി എം.സുരേഷ്, കെ.കെ. അപ്പുക്കുട്ടൻ, കെ.എൻ.ബാബു, പി. പ്രകാശൻ, പി.ബിജു, എം.എം.മോനിഷ്, കെ.എം.നിഷാദ് എന്നിവർ നേതൃത്വം നൽകി.