കോട്ടയം : വേൾഡ് ഫിറ്റനസ് ഫെഡറേഷൻ കോട്ടയത്ത് നടത്തിയ ബോഡി ബിൽഡിങ്‌ ചാമ്പ്യൻഷിപ്പിൽ ടോണി പീറ്റർ മിസ്റ്റർ കോട്ടയമായി. അനിറ്റാസിയ മാനുവലാണ് മിസിസ് കോട്ടയം. ബോഡി ബിൽഡിങ്‌ അസോസിയേഷൻ ചെയർമാൻ ഷാജി മാത്യു പാലാത്ര, പ്രസിഡൻറ് വി.ബി. അർജുൻ, സതീഷ് മാടപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.