ഏറ്റുമാനൂർ : പച്ചക്കറികൾക്കുവേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പ്രവണത നിർത്തണമെന്ന് മന്ത്രി പി.പ്രസാദ്.

ഏറ്റുമാനൂരപ്പൻ കോളേജ് മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ നാളികേര വികസന ബോർഡുമായി സഹകരിച്ച് നടത്തിയ കേരസംസ്കൃതി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൃഷി ചെയ്യാനുള്ള ഊർജമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് നിർമലാ ജിമ്മി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മികച്ച കർഷകനായ മത്തായി മൂർത്തി പുത്തൻപുരയ്ക്കലിനെ മന്ത്രി ആദരിച്ചു. കോളേജ്‌ പ്രിൻസിപ്പൽ ആർ.ഹേമന്ത്‌ കുമാർ, പഞ്ചായത്ത് മെമ്പർ രജിത ഹരികുമാർ, കൃഷി ഓഫീസർ ഡോ. ഐറിൻ എലിസബത്ത് ജോൺ, ഡോ. മോഹനാക്ഷൻ നായർ, ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ, മായാ കെ.നായർ എന്നിവർ പ്രസംഗിച്ചു.