കോട്ടയം : ചെങ്ങളം-അയ്യമാത്ര റോഡിൽ രാവിലെ എട്ടുമുതൽ 10 വരെയും, ഉച്ചകഴിഞ്ഞ് മൂന്നുമുതൽ 6.30 വരെയും ടിപ്പർ ലോറികൾക്കും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.

ഇല്ലിക്കൽ-തിരുവാർപ്പ് ക്ഷേത്രം റോഡ് ഗതാഗത യോഗ്യമാകുന്നതുവരെ നിയന്ത്രണം തുടരും.