കുര്യനാട് : ചെറുവള്ളിക്കാവ് ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞം തുടങ്ങി. 22,23 തീയതികളിലാണ് പൂരം, ഉത്രം ഉത്സവം. യജ്ഞാചാര്യൻ ഡോ. വി.കെ. രാമചന്ദ്രൻ നായർ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി.

കോനാട്ട് ദിവാകരക്കുറുപ്പ് യജ്ഞപൗരാണികനും രാജഗോപാൽ യജ്ഞഹോതാവുമാണ്. യജ്ഞദിവസങ്ങളിൽ രാവിലെ 6.30-ന് വിഷ്ണുസഹസ്രമാനസ്‌തോത്ര പാരായണവും സമൂഹാർച്ചനയും സമൂഹപ്രാർഥനയും ഗ്രന്ഥ പൂജയും 7.30-ന് പാരായണം. രാവിലെ 10.30നും വൈകീട്ട് 6.45-നും പ്രഭാഷണം. വൈകീട്ട് 6.30-ന് ഭഗവത്‌സേവ.

15-ന് വരാഹാവതാരം, 16-ന് ഭദ്രകാളിപ്രാദുർഭാവം, 17-ന് നരസിംഹാവതാരം, 18-ന് ശ്രീകൃഷ്ണാവതാരം, 20-ന് സുദാമചരിതം, സന്താനഗോപാലം എന്നീ ഭാഗങ്ങൾ പാരായണം ചെയ്യും. 17-ന് വൈകീട്ട് 6.45-ന് നരസിംഹാവതാരം പ്രസ്താവം. 18-ന് ഉച്ചയ്ക്ക് 12.30-ന് ഉണ്ണിയൂട്ട്, 19-ന് ഉച്ചയ്ക്ക് 12.30-ന് ഗോവിന്ദാഭിഷേകം, വൈകീട്ട് ആറിന് രുക്മിണി സ്വയംവര ഘോഷയാത്ര, രുക്മിണി സ്വയംവരം. 21-ന് 12-ന് കലശാഭിഷേകം, യജ്ഞസമർപ്പണം.